ഗുജറാത്തിലെ മെഹ്‌സാനയില്‍ സ്വകാര്യ കമ്പനിയില്‍ നിര്‍മാണ പ്രവര്‍ത്തിക്കിടെ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ജസല്‍പൂര്‍ ഗ്രാമത്തിലെ സ്റ്റീല്‍ ഐനോക്‌സ് സ്‌റ്റെയിന്‍ലെസ് െ്രെപവറ്റ് ലിമിറ്റഡ് ഫാക്ടറിയില്‍ ഭൂഗര്‍ഭ ടാങ്കിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. വലിയ കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് സമീപത്തെ ഭിത്തിയും മതിലിന്റെ ഭാഗവും ഇവര്‍ക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.