'ബുദ്ധമതം പ്രത്യേക മതം'; ഹിന്ദുക്കൾക്ക് മതം മാറാൻ മുൻകൂർ അനുമതി നിർബന്ധമാക്കി ഗുജറാത്ത് സർക്കാർ

ബുദ്ധമതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ധാരാളം അപേക്ഷകൾ നിയമപ്രകാരം പരിഗണിക്കുന്നില്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഗുജറാത്ത് ആഭ്യന്തരവകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കിയത്.

author-image
Greeshma Rakesh
New Update
gujarat

gujarat government notice requires hindus to seek permission for converting to buddhism

Listen to this article
0.75x 1x 1.5x
00:00 / 00:00

ഗാന്ധിനഗർ: ഹിന്ദുക്കൾക്ക് മതം മാറാൻ മുൻകൂർ അനുമതി നിർബന്ധമാക്കി ഗുജറാത്ത് സർക്കാർ.ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കണമെന്നും ഹിന്ദുമതത്തിൽ നിന്ന് ബുദ്ധ, ജൈന, സിഖ് മതങ്ങളിലേക്കുള്ള പരിവർത്തനത്തിന് 2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന്റെ മുൻകൂർ അനുമതി വേണമെന്ന്  സർക്കാർ അറിയിച്ചു.ഇതു സംബന്ധിച്ച സർക്കുലർ ഏപ്രിൽ എട്ടിന് സർക്കാർ പുറത്തിറക്കി. 

ബുദ്ധമതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ധാരാളം അപേക്ഷകൾ നിയമപ്രകാരം പരിഗണിക്കുന്നില്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഗുജറാത്ത് ആഭ്യന്തരവകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കിയത്. ഡെപ്യൂട്ടി സെക്രട്ടറിയായ വിജയ് ബത്തേക്ക സർക്കുലർ ഒപ്പുവെച്ചു.

'ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള അനുമതി തേടിയുള്ള അപേക്ഷകളിൽ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുൻകൂർ അനുമതി തേടിക്കൊണ്ട് അപേക്ഷകൾ സമർപ്പിക്കുന്ന സാഹചര്യങ്ങളിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 25 പ്രകാരം ബുദ്ധ, സിഖ്, ജൈന തുടങ്ങിയ മതങ്ങൾ ഹിന്ദുമതത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപേക്ഷകൻ ആവശ്യമില്ലെന്ന് വരുമ്പോൾ ബന്ധപ്പെട്ട ഓഫീസുകൾ അത്തരം അപേക്ഷകൾ തീർപ്പാക്കി നൽകും' സർക്കുലറിൽ പറയുന്നു.

ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തെ പരാമർശിച്ച് ബുദ്ധമതത്തെ പ്രത്യേക മതമായി പരിഗണിക്കേണ്ടിവരുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. മാത്രമല്ല നിയമപ്രകാരം ഹിന്ദുമതത്തിൽ നിന്ന് ബുദ്ധ, സിഖ്, ജൈന മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് ഒരു നിശ്ചിത ഫോർമാറ്റിൽ ജില്ലാ മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നും മതം മാറുന്ന വ്യക്തി ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണം വ്യക്തമാക്കുന്നുണ്ട്.

ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പുതിയ സർക്കുലർ പുറത്തിറക്കിയതെന്ന് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. നിയമപരമായ വ്യവസ്ഥകൾ വിശദമായി പഠിച്ചതിന് ശേഷം മതപരിവർത്തനം സംബന്ധിച്ച അപേക്ഷയിൽ തീരുമാനമെടുക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്ക് നിർദ്ദേശം നൽകി.

 

gujarat hindhus buddhism