ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്വർണം കടത്തുന്നതിനിടെ തിരുവനന്തപുരം എം.പി ശശി തരൂരിൻ്റെ പേഴ്‌സണൽ അസിസ്റ്റൻറ് (പി.എ) അറസ്റ്റിൽ.500 ഗ്രാം സ്വർണവുമായാണ് പേഴ്സണൽ അസിസ്റ്റൻറ് ശിവകുമാർ പ്രസാദും കൂട്ടാളിയും പിടിയിലായത്.
ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇരുവരെയും കസ്റ്റഡിയിലെടുത്തത്.പിടികൂടിയ സ്വർണത്തിന് 55 ലക്ഷം രൂപ വില കണക്കാക്കുന്നതായാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് സംഭവം.
വിദേശ യാത്രയിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയിൽ നിന്ന് സ്വർണം വാങ്ങുന്നതിനിടെയാണ് തരൂരിൻ്റെ പിഎ ശിവകുമാർ പിടിയിലായതെന്ന് വൃത്തങ്ങൾ അറിയിച്ചു. യാത്രികനിൽ നിന്ന് സ്വർണം വാങ്ങുന്നതിനിടെയാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.