ഗാസിയാബാദ് : ചപ്പാത്തിമാവില്‍ മൂത്രം കലര്‍ത്തിയ സംഭവത്തില്‍ ജോലിക്കാരിയെ അറസ്റ്റ് ചെയ്തു.
നഗരത്തിലെ ക്രോസിങ് റിപ്പബ്ലിക് ടൗണ്‍ഷിപ്പിലെ പാചകത്തൊഴിലാളിയായ റീനയാണ് അറസ്റ്റിലായത്.
ജീവനക്കാര്‍ക്ക് തയ്യാറാക്കി നല്കിയ ഭക്ഷണത്തിലാണ് മൂത്രം കലര്‍ത്തിയത്. യുവതി ചപ്പാത്തിമാവില്‍ മനുഷ്യവിസര്‍ജ്യം കലര്‍ത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഗാസിയാബാദ് എസിപി ലിപി നാഗയച്ചിന്റെ നേതൃത്വത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ടൗണ്‍ഷിപ്പ് അധികൃതര്‍ തെളിവ് സഹിതം പരാതി നല്‍കിയതോടെയാണ് യുവതിയെ പൊലീസ് പിടികൂടിയത്. നേരത്തെ ചപ്പാത്തി മാവില്‍ തുപ്പിയ സംഭവത്തില്‍ സഹറന്‍പുര്‍ ജില്ലയിലെ ഒരു ഭക്ഷണശാലയില്‍നിന്ന് കൗമാരക്കാരനെ പിടികൂടിയിരുന്നു.