പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ലിംഗനിർണയ പരിശോധന ആകാം; IMA പ്രസിഡന്റ്

ഇത്തരത്തില്‍ മുന്‍കൂട്ടി ലിംഗനിര്‍ണയം നടത്തുന്നതിലൂടെ പ്രസവം വരെ കുട്ടിയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും ഡോ. ആര്‍ വി അശോകന്‍ പറഞ്ഞു.

author-image
Anagha Rajeev
New Update
baby foot

പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ലിംഗനിര്‍ണയ പരിശോധന നിയമവിധേയമാക്കുന്നതിനെ അംഗീകരിക്കുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ആര്‍ വി അശോകന്‍. ഇത്തരത്തില്‍ മുന്‍കൂട്ടി ലിംഗനിര്‍ണയം നടത്തുന്നതിലൂടെ പ്രസവം വരെ കുട്ടിയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും ഡോ. ആര്‍ വി അശോകന്‍ പറഞ്ഞു.

സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ച്ച പ്രാപിച്ചതിനാല്‍ ഇതെല്ലാം സാധ്യമാണെന്നും ഡോ. ആര്‍ വി അശോകന്‍ പറഞ്ഞു. ഇത്തരത്തില്‍ ലിംഗനിര്‍ണയം നടത്തുന്നതിലൂടെ പെണ്‍കുട്ടികളെ സംരക്ഷിക്കാനും ലിംഗാനുപാതം മെച്ചപ്പെടുത്താനും കഴിയുമെന്നും ഡോ. ആര്‍ വി അശോകന്‍ പറഞ്ഞു.

ima