'ഗാസ യുദ്ധം ഉണ്ടാക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ': എസ്. ജയശങ്കർ

വലിയ തോതിലുള്ള ആക്രമണങ്ങൾ തുടരുമ്പോൾ എല്ലാം വിധിപോലെ വരട്ടെയെന്ന് കരുതാൻ ലോകത്തിന് സാധിക്കില്ല. ​ഗാസ യുദ്ധം ഇതിനോടകം സങ്കീർണമായിത്തീർന്നിരിക്കുന്നു.

author-image
Vishnupriya
New Update
s jayashankar

ന്യൂയോർക്ക്: യുക്രൈനിലേയും ​ഗാസയിലേയും യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ആ​ഗോള സമൂഹത്തിന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കർ. വലിയ തോതിലുള്ള ആക്രമണങ്ങൾ തുടരുമ്പോൾ എല്ലാം വിധിപോലെ വരട്ടെയെന്ന് കരുതാൻ ലോകത്തിന് സാധിക്കില്ല. ​ഗാസ യുദ്ധം ഇതിനോടകം സങ്കീർണമായിത്തീർന്നിരിക്കുന്നു. 79-ാമത് യു.എൻ ജനറൽ അസംബ്ലിയുടെ പൊതുസംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് തിരിച്ചടിയായിരുന്നു ​ആദ്യഘട്ടത്തിൽ ഇസ്രയേലിന്റെ പ്രത്യാക്രമണം. എന്നാൽ, നിലവിൽ ഹിസ്ബുള്ളയ്ക്കും ലെബനനും എതിരായും ഈ യുദ്ധം വ്യാപിച്ചിച്ച് മേഖലയ്ക്കുതന്നെ ഭീഷണിയാകുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. പ്രയാസകരമായ സാഹചര്യത്തിൽക്കൂടിയാണ് നാം കടന്നുപോകുന്നത്. കോവിഡ് മഹാമാരിയുടെ കെടുതിയിൽ നിന്ന് ലോകം ഇതുവരെ കരകയറിയിട്ടില്ല. യുക്രൈനിലെ യുദ്ധം ഇപ്പോൾ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ​ഗാസയിലെ സംഘർഷം വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയാണ്.

സമാധാനവും വികസനവും കൈകോർത്ത് മുന്നോട്ട് പോകണമെന്നായിരുന്നു എപ്പോഴും യു.എന്നിന്റെ നിലപാട്. എന്നിട്ടും വെല്ലുവിളികൾ ഉയർന്നുവരുന്നു. ദുർബലരായവരേയും അവരുടെ സാമ്പത്തിക പ്രശ്നങ്ങളേയും ഉയർത്തിക്കേട്ടേണ്ടതുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.

s jayashankar gaza war