കേരളത്തിലും ചീറിപ്പായും വന്ദേഭാരത് മെട്രോ

അടുത്തമാസം നടക്കുന്ന പരീക്ഷണയോട്ടത്തിന് ശേഷം പ്രോട്ടോടൈപ്പിന് അംഗീകാരം ലഭിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിപ്പ് ഇന്റര്‍സിറ്റി സര്‍വീസായി വന്ദേ മെട്രോ ട്രാക്കിലിറങ്ങും. മെമു ട്രെയിനുകള്‍ക്ക് പകരം വന്ദേ മെട്രോയെത്തുമ്പോള്‍ കേരളത്തിനും പ്രതീക്ഷകള്‍ ഏറെയാണ്. ആദ്യത്തെ 12 മെട്രോ ട്രെയിനുകളിലൊന്ന് കേരളത്തിനും ലഭിക്കുമോയെന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്. ആദ്യ സെറ്റില്‍ ഇല്ലെങ്കിലും അധികം വൈകാതെ കേരളത്തില്‍ മെട്രോ കൂകിപ്പായും എന്നതില്‍ സംശയം വേണ്ട. നിലവിലെ വന്ദേ ഭാരത് എക്‌സ്പ്രസുകളില്‍ ഒക്യുപെന്‍സി റേറ്റില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ വന്ദേ മെട്രോ കൊണ്ടുവരുന്നതിനെക്കുറിച്ച് റെയില്‍വേയ്ക്കും എതിരഭിപ്രായമില്ല.

author-image
Rajesh T L
Updated On
New Update
VVV

vande bharat metro

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സര്‍വീസ് തുടങ്ങി ട്രെയിന്‍ ഗതാഗതത്തിന്റെ പതിവ് ശൈലി മാറ്റിമറിച്ച ചരിത്രം സൃഷ്ടിച്ചിട്ട് കുറച്ചുകാലമേ ആയിട്ടുള്ളു. കേരളത്തിനും ഇതിന്റെ ഗുണം ലഭിക്കുകയുണ്ടായി. ഇപ്പോഴിതാ വന്ദേ ഭാരത് എക്‌സ്പ്രസുകളുടെ മിനി പതിപ്പായ വന്ദേ ഭാരത് മെട്രോ രാജ്യത്ത് സര്‍വീസിനൊരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്. 

അടുത്തമാസം നടക്കുന്ന പരീക്ഷണയോട്ടത്തിന് ശേഷം പ്രോട്ടോടൈപ്പിന് അംഗീകാരം ലഭിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിപ്പ് ഇന്റര്‍സിറ്റി സര്‍വീസായി വന്ദേ മെട്രോ ട്രാക്കിലിറങ്ങും. മെമു ട്രെയിനുകള്‍ക്ക് പകരം വന്ദേ മെട്രോയെത്തുമ്പോള്‍ കേരളത്തിനും പ്രതീക്ഷകള്‍ ഏറെയാണ്. ആദ്യത്തെ 12 മെട്രോ ട്രെയിനുകളിലൊന്ന് കേരളത്തിനും ലഭിക്കുമോയെന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്. ആദ്യ സെറ്റില്‍ ഇല്ലെങ്കിലും അധികം വൈകാതെ കേരളത്തില്‍ മെട്രോ കൂകിപ്പായും എന്നതില്‍ സംശയം വേണ്ട. നിലവിലെ വന്ദേ ഭാരത് എക്‌സ്പ്രസുകളില്‍ ഒക്യുപെന്‍സി റേറ്റില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ വന്ദേ മെട്രോ കൊണ്ടുവരുന്നതിനെക്കുറിച്ച് റെയില്‍വേയ്ക്കും എതിരഭിപ്രായമില്ല.

വന്ദേ മെട്രോ പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയുന്ന റൂട്ടുകളെക്കുറിച്ചും റെയില്‍വേ പഠിച്ചിരുന്നു. കേരളത്തില്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നിന്ന് അഞ്ച് റൂട്ടുകള്‍ വീതമാണ് റെയില്‍വേ പരിശോധിക്കുന്നതെന്ന റിപ്പോര്‍ട്ട് ആ സമയത്ത് തന്നെ പുറത്തുവന്നിരുന്നു. ഈ പത്ത് റൂട്ടുകളില്‍ ഏതിലാകും ആദ്യം ട്രെയിന്‍ എത്തേണ്ടതെന്ന് ദക്ഷിണ റെയില്‍വേയാണ് തീരുമാനിക്കേണ്ടത്. എങ്കിലും ഇവയിലേത് റൂട്ടിലാണെങ്കിലും അത് മികച്ച സര്‍വീസായി മാറുമെന്നത് ഉറപ്പാണ്.

കേരളത്തില്‍ വന്ദേ ഭാരത് മെട്രോ സര്‍വീസുകള്‍ക്കായി പരിഗണിക്കുന്ന റൂട്ടുകളില്‍ ഒന്നാമത് എറണാകുളം - കോഴിക്കോട് തന്നെയാണ്. കോഴിക്കോട് നിന്ന് മെട്രോ നഗരത്തിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ മികച്ച പ്രതികരണമാകും അതിന് ലഭിക്കുക. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന തരത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകളും ഈ പട്ടികയിലുണ്ട്.

എറണാകുളത്ത് നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസിന് പുറമെ കോഴിക്കോടുനിന്ന് പാലക്കാട്, പാലക്കാടുനിന്ന് കോട്ടയം, എറണാകുളത്തുനിന്ന് കോയമ്പത്തൂര്‍, മധുരയില്‍നിന്ന് ഗുരുവായൂര്‍, തിരുവനന്തപുരത്തു നിന്ന് എറണാകുളം, കൊല്ലത്തുനിന്ന് തിരുനെല്‍വേലി, കൊല്ലത്തുനിന്ന് തൃശൂര്‍, മംഗലാപുരത്ത് നിന്ന് കോഴിക്കോട്, നിലമ്പൂരില്‍ നിന്ന് മേട്ടുപ്പാളയം എന്നിവയാണ് കേരളത്തില്‍ നിന്ന് വന്ദേ ഭാരത് മെട്രോ സര്‍വീസുകള്‍ക്കായി പരിഗണിക്കുന്ന റൂട്ടുകള്‍.

vande bharat metro