ഡല്‍ഹിയില്‍ ഫ്രഞ്ച് അംബാസഡറുടെ ഫോണ്‍ മോഷ്ടിച്ചു; നാലുപേര്‍ പിടിയില്‍

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക് മാര്‍ക്കറ്റില്‍ വെച്ചാണ് അംബാസഡറുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയത്. തുടര്‍ന്ന് ഫ്രഞ്ച് എംബസി പൊലീസില്‍ വിവരമറിയിച്ചു.

author-image
Prana
New Update
chandni chowk

ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ തിയറി മാതോയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക് മാര്‍ക്കറ്റില്‍ വെച്ചാണ് അംബാസഡറുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയത്. തുടര്‍ന്ന് ഫ്രഞ്ച് എംബസി പൊലീസില്‍ വിവരമറിയിച്ചു.
ഒക്ടോബര്‍ 20നാണ് ഫ്രഞ്ച് അംബാസഡര്‍, ഭാര്യയ്‌ക്കൊപ്പം ചാന്ദ്‌നി ചൗക് മാര്‍ക്കറ്റ് സന്ദര്‍ശിച്ചത്. പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അവിടെ വെച്ച് മോഷണം പോയി. 21ാം തീയ്യതി ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. തുടര്‍ന്ന് പ്രതികളെ കണ്ടെത്തി പിടികൂടി. എല്ലാവരും 20നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. കേസില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു.

delhi phone france Arrest Theft