ദർഭംഗ: ഇൻഡ്യ സഖ്യനേതാവ് മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നി കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ ബിഹാർ പൊലീസിന്റെ കസ്റ്റഡിയിൽ.കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാടാണെന്നാണ് ലഭിക്കുന്ന സൂചന.കസ്റ്റഡിലുള്ള 2 പേർ ജിതൻ സാഹ്നിയുടെ പക്കൽ നിന്ന് പണം കടം മേടിച്ചിരുന്നു.ഇത് തിരികെ ചോദിച്ചിരുന്നു.ഇതിനു പിന്നാലെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് സംഭവം.ഇൻഡ്യ സഖ്യകക്ഷിയായ വികാസ് ശീൽ ഇൻസാൻ പാർട്ടി നേതാവും മുൻ ബിഹാർ മന്ത്രിയുമായ മുകേഷ് സാഹ്നിയുടെ പിതാവാണ് കൊല്ലപ്പെട്ട ജിതിൻ സാഹ്നി. ദർബംഗയിലെ വസതിയിൽവെച്ചാണ് ആകെ വികൃതമാക്കിയ നിലയിൽ ജിതിൻ സാഹ്നിയുടെ മൃതദേഹം കണ്ടെത്തിയത്. വയറിലും നെഞ്ചിലുമടക്കം നിരവധി തവണ കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. കൊല്ലപ്പെടുമ്പോൾ ജിതിൻ സാഹ്നി ഒറ്റയ്ക്കായിരുന്നു.