രണ്ട് സൈബര്‍ തട്ടിപ്പു കേസുകളിലായി നാലുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള യുവാക്കളെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. കോഴഞ്ചേരി സ്വദേശിയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ അമിത ലാഭം വാഗ്ദാനം ചെയ്ത് 3.45 കോടി തട്ടിയ കേസില്‍ മലപ്പുറം കല്‍പ്പകഞ്ചേരി കക്കാട് അമ്പാടി വീട്ടില്‍ ആസിഫ്(30), തെയ്യമ്പാട്ട് വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(23), തൃശൂര്‍ കടവല്ലൂര്‍ ആച്ചാത്ത് വളപ്പില്‍ സുധീഷ് ( 37) എന്നിവരേയും തിരുവല്ല സ്വദേശിയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 1.57 കോടി തട്ടിയെടുത്ത കേസില്‍ കോഴിക്കോട് ഫറോക്ക് ചുങ്കം മനപ്പുറത്ത് വീട്ടില്‍ ഇര്‍ഷാദുല്‍ ഹക്ക് ്(24)നെയുമാണ് പിടികൂടിയത്.
5.02 കോടി രൂപയുടെ സൈബര്‍ കേസുകളിലായി നാലുപേര്‍ അറസ്റ്റില്‍
രണ്ട് സൈബര്‍ തട്ടിപ്പു കേസുകളിലായി നാലുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള യുവാക്കളെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്
New Update
00:00
/ 00:00