മൂന്ന് പതിറ്റാണ്ട് നീണ്ട പാർലമെൻ്ററി ജീവിതം അവസാനിപ്പിക്കാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗ്​!

സാമ്പത്തിക പരിഷ്‌കാരങ്ങളിലെ സംഭാവനകൾക്ക് പേരുകേട്ട മൻമോഹൻ സിംഗ്, ബുധനാഴ്ച രാജ്യസഭയിലെ 33 വർഷത്തെ തൻ്റെ കാലാവധി പൂർത്തിയാക്കും. മൻമോഹൻ സിംഗിനൊപ്പം ഒമ്പത് കേന്ദ്രമന്ത്രിമാരുൾപ്പെടെ 53 അംഗങ്ങളും വിരമിക്കുന്നുണ്ട്.

author-image
Greeshma Rakesh
New Update
manmohan-singh

former prime minister manmohan singh retires from rajya sabha after 33 years

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗ്​ രാജ്യസഭയിൽ നിന്ന് വിരമിക്കുന്നു.ഇതോടെ ഇന്ത്യൻ പാർലമെൻ്ററി രാഷ്ട്രീയത്തിലെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.സാമ്പത്തിക പരിഷ്‌കാരങ്ങളിലെ സംഭാവനകൾക്ക് പേരുകേട്ട മൻമോഹൻ സിംഗ്, ബുധനാഴ്ച രാജ്യസഭയിലെ 33 വർഷത്തെ തൻ്റെ കാലാവധി പൂർത്തിയാക്കും. മൻമോഹൻ സിംഗിനൊപ്പം ഒമ്പത് കേന്ദ്രമന്ത്രിമാരുൾപ്പെടെ 53 അംഗങ്ങളും വിരമിക്കുന്നുണ്ട്.

1991 ഒക്ടോബറിൽ രാജ്യസഭയിലെത്തിയ സിം​ഗ് ഇന്ത്യൻ ഭരണത്തിൽ സുപ്രധാനമായ പങ്കുവഹിക്കുന്നു.1991-ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അംഗമായി രാജ്യസഭയിൽ സ്ഥിരസാന്നിദ്ധ്യമായി. പ്രധാനമന്ത്രി നരസിംഹ റാവുവിൻ്റെ കീഴിൽ 1991 മുതൽ 1996 വരെ ധനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 1999-ൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 1991ൽ ധനമന്ത്രിയായി നിയമിതനാകുമ്പോൾ രാജ്യം സാമ്പത്തിക തകർച്ചയുടെ വക്കിലായിരുന്നു.എന്നാൽ മൻമോഹൻ സിം​ഗ്  രൂപയുടെ മൂല്യം കുറച്ചും നികുതികൾ കുറച്ചും പൊതുമേഖലാ വ്യവസായങ്ങൾ സ്വകാര്യവൽക്കരിച്ചും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചതുമെല്ലാം  രാജ്യത്തിൻ്റെ സാമ്പത്തിക പരിവർത്തനത്തിനും തുടർന്നുള്ള സാമ്പത്തിക കുതിച്ചുചാട്ടത്തിനും കാരണമായി.

2004 മേയിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ്  ഭരണകക്ഷിയായ ബിജെപി പരാജയപ്പെടുത്തി. സോണിയ ഗാന്ധി പ്രധാനമന്ത്രിപദം നിരസിക്കുകയും പകരം അദ്ദേഹത്തെ ശുപാർശ ചെയ്യുകയും ചെയ്തു.തുടർന്ന് 2004 മുതൽ 2014 വരെ പ്രധാനമന്ത്രി പദവി വഹിച്ചു ഇന്ത്യയിലെ ദരിദ്രരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, അയൽരാജ്യമായ പാക്കിസ്ഥാനുമായി സമാധാനം സ്ഥാപിക്കുക, ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നിവ അദ്ദേഹത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ശില്പിയും 2008-ലെ ഇന്തോ-യുഎസ് ആണവ കരാറിൻ്റെ പിന്നിലെ ശക്തി എന്നിങ്ങനെ നിരവധി പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ഒരു സർക്കാരിന് സിംഗ് നേതൃത്വം നൽകി അദ്ദേഹം ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയാണ്.ഇന്ദിരാഗാന്ധിക്കും (ആദ്യ ടേമിൽ) ഇന്ദർ കുമാർ ഗുജ്‌റാളിനും ശേഷം രാജ്യസഭയിൽ നിന്നുള്ള മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്നു 91 കാരനായ മൻമോഹൻ സിംഗ്.

ഉറുദുവിലും ഇംഗ്ലീഷിലും പ്രാവീണ്യമുള്ള അദ്ദേഹം സമീപ വർഷങ്ങളിലെ മികച്ച പാർലമെൻ്ററി സ്പീക്കറുകളിൽ ഒരാളായിരുന്നു. മൻമോഹൻ എന്നും യുവാക്കളുടെ ഹീറോയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മൻമോഹൻ സിംഗിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട പാർലമെൻ്ററി ജീവിതം അവസാനിക്കെ എഴുതിയ കത്തിലാണ് ഖാർഗെ ഇക്കാര്യം പറഞ്ഞത് .

30 വർഷത്തെ സേവനത്തിന് ശേഷം ഒരു യുഗം അവസാനിച്ചിരിക്കുന്നു. നിങ്ങളേക്കാൾ അർപ്പണബോധത്തോടെ രാജ്യത്തെ സേവിച്ചുവെന്ന് പറയാൻ കഴിയുന്നവർ വളരെ കുറവായിരിക്കും. ഞാൻ നിങ്ങളുടെ മന്ത്രിസഭയിൽ അംഗമായത് എന്റെ വ്യക്തിപരമായ ഭാഗ്യമാണ്. നിങ്ങൾ ലോക്‌സഭയിലും രാജ്യസഭയിലും കോൺഗ്രസ് പാർട്ടിയുടെ നേതാവായിരുന്നപ്പോഴും എനിക്ക് ഉപദേശങ്ങൾ നൽകിയ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു നിങ്ങൾ.

വൻകിട വ്യവസായങ്ങൾ, യുവസംരംഭകർ, ചെറുകിട വ്യവസായികൾ, ശമ്പളക്കാരൻമാർ, പാവപ്പെട്ടവർ എന്നിവർക്ക് ഒരുപോലെ പ്രയോജനകരമായ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്ന് നിങ്ങൾ കാണിച്ചുതന്നു . താങ്കൾ പ്രധാനമന്ത്രിയായിരിക്കുമ്പോൾ 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിൽ ഇന്ത്യ വിജയിച്ചുവെന്നുമാണ് ഖാർഗെ കത്തിൽ പറയുന്നത്.

അതേസമയം,മൻമോഹൻ സിം​ഗ് രാജ്യസഭ വിടുമ്പോൾ  മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.ധർമേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ എന്നിവരുൾപ്പെടെ ഏഴ് കേന്ദ്രമന്ത്രിമാരുടെ കാലാവധി ചൊവ്വാഴ്ചയും ഭൂപേന്ദ്ര യാദവ്, അശ്വിനി വൈഷ്ണവ് എന്നിവരുടെ കാലാവധി ബുധനാഴ്ചയും അവസാനിച്ചിരിക്കുകയാണ്.

 

 

rajya sabha Manmohan Singh congress