വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുംബൈ മുന്‍ പൊലീസ് മേധാവിയുമായ സഞ്ജയ് പാണ്ഡെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുംബൈയില്‍ നിന്ന് മത്സരിക്കുമെന്നാണ് വിവരം. വടക്കേ ഇന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. മഹാരാഷ്ട്ര ഇന്‍ചാര്‍ജ് രമേശ് ചെന്നിത്തലയുടെയും മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ വര്‍ഷ ഗെയ്ക്‌വാദിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു.
മുമ്പ്, മുംബൈയിലെ വെര്‍സോവ അസംബ്ലി സീറ്റില്‍ നിന്ന് മത്സരിക്കുമെന്ന് സഞ്ജയ് പാണ്ഡെ പ്രഖ്യാപിക്കുകയും രാഷ്ട്രീയ ജനഹിത് പാര്‍ട്ടി എന്ന സ്വന്തം രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലങ്ങള്‍ പരിഗണിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
ഐഐടികാന്‍പൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും 1986 ബാച്ച് ഐപിഎസ് ഓഫീസറുമായ സഞ്ജയ് പാണ്ഡെ 2022 ഫെബ്രുവരി 18ന് മുംബൈ പൊലീസ് കമ്മീഷണറായി നിയമിതനായി.
മുംബൈ പൊലീസ് കമ്മീഷണറായിരുന്ന കാലത്ത് 2022 ജൂണില്‍, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) ഫോണ്‍ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേ(ഇഡി)റ്റും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷ(സിബിഐ)നും രണ്ട് എഫ്‌ഐആറുകള്‍ സഞ്ജയ്‌ക്കെതിരെ ഫയല്‍ ചെയ്തിരുന്നു. അറസ്റ്റിനെത്തുടര്‍ന്ന്, സഞ്ജയ് പാണ്ഡെ ഏകദേശം അഞ്ച് മാസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞിട്ടുണ്ട്.
മുംബൈ പൊലീസ് മുന്‍ മേധാവി സഞ്ജയ് പാണ്ഡെ കോണ്‍ഗ്രസില്‍
വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുംബൈയില്‍ നിന്ന് മത്സരിക്കുമെന്നാണ് വിവരം. വടക്കേ ഇന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
New Update
00:00
/ 00:00