സിവില്‍ സര്‍വീസ് പരീക്ഷക്കായി് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ചെന്ന ആരോപണം നേരിടുന്ന ഐഎഎസ് ട്രെയിനി പൂജ ഖേഡ്കറിന്റെ ഐഎഎസ് യു പി എസ് സി റദ്ദാക്കി. ഇതിന് പുറമെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതില്‍നിന്ന് പൂജയെ യു പി എസ് സി ഡീബാര്‍ ചെയ്യുകയും ചെയ്തു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിയമവിരുദ്ധമായി സംവരണം ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വികലാംഗ, മറ്റ് പിന്നാക്ക വിഭാഗ ക്വാട്ടകളില്‍ കയറിപ്പറ്റാനായാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ചത്. അരോപണത്തിന് പിറകെ ജൂലൈ 19 ന് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം ഖേഡ്കറിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുപിഎസ് സിയുടെ നടപടി.
അനുവദനീയമായതിലും കൂടുതല്‍ തവണ പരീക്ഷ എഴുതാന്‍ വ്യാജ രേഖ ചമച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഖേഡ്കറിനെതിരെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പൂജയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രൊബേഷിനറി കാലത്ത് സ്വകാര്യ കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് പൂജ യ്‌ക്കെതിരെ ആദ്യം ഉയര്‍ന്ന ആരോപണം.ഇതിന് പിന്നാലെ പൂജയെ പുനെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റും കാഴ്ചാപരിമിതിയുണ്ടെന്നു തെളിയിക്കാന്‍ വ്യാജ മെഡിക്കല്‍ രേഖയും ഹാജരാക്കിയെന്ന പൂജക്കെതിരെ ഉയര്‍ന്നിരുന്നു.