രുചികരമായ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യ

വടപാവാണ് മുംബൈയിൽ നിന്നും ഉറപ്പായും കഴിച്ചിരിക്കേണ്ട ഭക്ഷണം. ഇറ്റാലിയ നഗരമായ നേപ്പിൾസാണ് പട്ടികയിൽ ഒന്നാമത്.

author-image
Anagha Rajeev
New Update
ssssssssssssssssssssssssssssssssssssssssssssssssssssssssssss
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ലോകത്തിൽ രുചികരമായ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരവും. ടൈംസ് ഔട്ട് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇന്ത്യൻ നഗരം ഉൾപ്പെട്ടത്. മുംബൈയാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ നഗരം. 

വടപാവാണ് മുംബൈയിൽ നിന്നും ഉറപ്പായും കഴിച്ചിരിക്കേണ്ട ഭക്ഷണം. ഇറ്റാലിയ നഗരമായ നേപ്പിൾസാണ് പട്ടികയിൽ ഒന്നാമത്. മാർഗരീത്ത പിസ്സയാണ് നേപ്പിൾസിലെ പ്രധാന ഭക്ഷ്യവിഭവം. ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹന്നാസ്ബർഗാണ് പട്ടികയിൽ രണ്ടാമതായി ഇടംപിടിച്ച നഗരം. കോറ്റ സാൻഡ്‍വിച്ചാണ് ഇവിടെ ഉറപ്പായും കഴിക്കേണ്ട ഭക്ഷ്യവിഭവം. പെറുവിന്റെ തലസ്ഥാനമായ ലിമയാണ് മൂന്നാമത്. പെറുവിയൻ പരമ്പരാഗത രീതിയിൽ പാകം ചെയ്യുന്ന സെവിച്ചെയെന്ന മത്സ്യവിഭവമാണ് ലിമയിലെ ഉറപ്പായും കഴി​ച്ചിരിക്കേണ്ട ഭക്ഷ്യവിഭവം.

വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയാണ് നാലാമത്. ഫോ സൈഗോൺ എന്നറിയപ്പെടുന്ന വിയറ്റ്നാം സൂപ്പാണ് ഇവിടത്തെ ഏറ്റവും വിശിഷ്ടമായ ഭക്ഷ്യവിഭവം. ​ചൈനയുടെ തലസ്ഥാനമായ ബീജിങ്ങാണ് പട്ടികയിൽ അഞ്ചാമതായി ഇടംനേടിയത്. 

food spot