മഹാരാഷ്ട്രയില്‍ സുരക്ഷാസേന അഞ്ച് മാവോവാദികളെ വധിച്ചു. ഗദ്ചിറോളി ജില്ലയിലെ കൊപര്‍ഷി വനമേഖലയി പരിശോധന നടത്തിയ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ മാവോവാദികള്‍ക്കുനേരെ സേന വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചത്തിസ്ഗഢിലെ വിവിധ മേഖലകളിലും എന്‍ ഐ എയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുകയാണ്. ബസ്തര്‍ മേഖലയിലാണ് മാവോവാദികള്‍ക്കായി തിരച്ചില്‍ നടക്കുന്നതെന്ന് എന്‍ ഐ എ എക്സില്‍ കുറിച്ചു. പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ്, മറ്റു രേഖകള്‍ എന്നിവ പിടിച്ചെടുത്തതായി പോസ്റ്റില്‍ പറയുന്നു.