ബിഹാറില്‍ കഴിഞ്ഞ 11 ദിവസത്തിനിടെ തകര്‍ന്നത് അഞ്ച് പാലങ്ങള്‍. മധുബനി ജില്ലയിലെ ജഞ്ജര്‍പൂരിലാണ് ഇന്ന് പാലം തകര്‍ന്നത്. 77 മീറ്റര്‍ നീളമുള്ള ഏറ്റവും പുതിയ പാലത്തില്‍ രണ്ട് തൂണുകള്‍ക്കിടയിലുള്ള നീളമുള്ള ഗര്‍ഡറിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. പാലം തകര്‍ന്നത് പുറത്ത് അറിയാതിരിക്കാന്‍ തകര്‍ന്ന ഭാഗം പ്ലാസ്റ്റിക് കൊണ്ട് മൂടിയിരിക്കുകയാണ് .
ബീഹാറിലെ ഗ്രാമവികസന വകുപ്പ് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി പ്രകാരം നിര്‍മ്മിച്ച ഈ പാലത്തിന് ഏകദേശം 3 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്അതേ സമയം അഞ്ച് പാലങ്ങള്‍ തകര്‍ന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. മധുബാനി ജില്ലയിലെ ഭൂതാഹി നദിയിലെ പാലം തകര്‍ന്നതിന്റെ ചിത്രസഹിതം പങ്കുവെച്ചാണ് തേജസ്വിയുടെ വിമര്‍ശം. രണ്ടുവര്‍ഷത്തിലേറെയായി പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. കഴിഞ്ഞയാഴ്ച അരാരിയ, സിവാന്‍, കിഴക്കന്‍ ചമ്പാരന്‍ ജില്ലകളില്‍ പാലം തകര്‍ന്നിരുന്നു. ബുധനാഴ്ച കിഷന്‍ഗഞ്ചിലെ 13 വര്‍ഷം പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്