കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം;രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചതായി ഉദ്യോഗസ്ഥര്‍

എസിയിൽ നിന്നാണ് തീ പടർന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായും കംപ്യൂട്ടറുകളും ചില രേഖകളും കത്തി നശിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു

author-image
Greeshma Rakesh
New Update
fire-incident

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം. പാര്‍ലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീപിടിച്ചതാണ്. രാവിലെ 9.22 നാണ് തീ കണ്ടതെന്നും ഉടൻ അണച്ചെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു. എസിയിൽ നിന്നാണ് തീ പടർന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായും കംപ്യൂട്ടറുകളും ചില രേഖകളും കത്തി നശിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തിൽ കൂടുതൽ പരിശോധന തുടരുകയാണ്. 

fire union home ministry