ഡൽഹി ഐഎൻഎ മാർക്കറ്റിൽ വൻ തീപിടിത്തം; ആറുപേർക്ക് പൊള്ളലേറ്റു

തീ നിയന്ത്രണവിധേയമാക്കാൻ രണ്ട് മണിക്കൂറോളം വേണ്ടിവന്നതായി ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ അറിയിച്ചു.അതെസമയം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

author-image
Greeshma Rakesh
Updated On
New Update
market fire

Visuals from the INA market

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഡൽഹി ഐഎൻഎ മാർക്കറ്റിൽ വൻ തീപിടിത്തം. അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റുവെന്നാണ് വിവരം. എട്ടോളം അഗ്നി ശമന വാഹനങ്ങളെത്തി തീ അണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്.

ഐഎൻഎ മാർക്കറ്റിന് സമീപമുള്ള  റെസ്റ്റോറന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.തീ നിയന്ത്രണവിധേയമാക്കാൻ രണ്ട് മണിക്കൂറോളം വേണ്ടിവന്നതായി ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ അറിയിച്ചു.അതെസമയം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

 

delhi fire accident