റെയില്‍വെ ട്രാക്കില്‍ ഗ്യാസ് സിലിണ്ടറും സൈക്കിളും വച്ച് ചിത്രീകരണം; യൂട്യൂബര്‍ അറസ്റ്റില്‍

റെയില്‍വെ ട്രാക്കുകളില്‍ കല്ലുകള്‍, സൈക്കിളുകള്‍, സിലിണ്ടറുകള്‍ തുടങ്ങിയ വസ്തുക്കള്‍ സ്ഥാപിച്ച് പതിവായി ഇയാള്‍ വീഡിയോകള്‍ ചിത്രീകരിക്കുമായിരുന്നു.

author-image
Prana
New Update
youtuber
Listen to this article
0.75x 1x 1.5x
00:00 / 00:00

ലഖ്‌നൗ: യാത്രക്കാരുടെ ജീവന് അപകടകരമാകുന്ന വിധത്തില്‍ റെയില്‍വെ ട്രാക്കില്‍ വീഡിയോ ചിത്രീകരിച്ച യുട്യൂബറെ അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ യൂട്യൂബര്‍ ഗുല്‍സാര്‍ ഷെയ്ക്കിനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഖന്ദ്രൗലിയിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. റെയില്‍വെ ട്രാക്കുകളില്‍ കല്ലുകള്‍, സൈക്കിളുകള്‍, സിലിണ്ടറുകള്‍ തുടങ്ങിയ വസ്തുക്കള്‍ സ്ഥാപിച്ച് പതിവായി ഇയാള്‍ വീഡിയോകള്‍ ചിത്രീകരിക്കുമായിരുന്നു. റെയില്‍വേ ട്രാക്കില്‍ നടത്തുന്ന അപകടകരമായ പ്രവൃത്തികളുടെ ദൃശ്യങ്ങളാണ് ഇയാളുടെ യുട്യൂബ് ചാനലില്‍ പ്രധാനമായുള്ളത്. 'ഗുല്‍സാര്‍ ഇന്ത്യന്‍ ഹാക്കര്‍' എന്ന ചാനലിന് യൂട്യൂബില്‍ 235000 ഫോളോവേഴ്സ് ഉണ്ട്.
ഗുല്‍സാറിന്റെ വീഡിയോ ചിത്രീകരണത്തിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി ലീഗല്‍ ഹിന്ദു ഡിഫന്‍സ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. റെയില്‍ ഗതാഗതം അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തിയതിനും ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 147,145,153 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Arrest youtuber