കര്‍ഷക പ്രക്ഷോഭം: നാളെ  ബിജെപി സ്ഥാനാർത്ഥികളുടെയും മന്ത്രിമാരുടെയും വീടുകൾ വളയുമെന്ന് സംയുക്ത കിസാൻ മോർച്ച

നാളെ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെയും മന്ത്രിമാരുടെയും വീടുകള്‍ വളയാൻ തീരുമാനിച്ചതായാണ് സംയുക്ത കിസാൻ മോര്‍ച്ച അറിയിക്കുന്നത്.

author-image
Vishnupriya
New Update
farmers

കർഷക സമരം (ഫയൽ ചിത്രം)

Listen to this article
0.75x 1x 1.5x
00:00 / 00:00

ഛണ്ഡീഗഡ്: ഹരിയാനയില്‍ കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കാനൊരുങ്ങി സംയുക്ത കിസാൻ മോര്‍ച്ച.നാളെ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെയും മന്ത്രിമാരുടെയും വീടുകള്‍ വളയാൻ തീരുമാനിച്ചതായാണ് സംയുക്ത കിസാൻ മോര്‍ച്ച അറിയിക്കുന്നത്. രാവിലെ 12 മുതൽ വൈകീട്ട് 4 വരെയാണ് ധർണ. വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുകയെന്നും സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. 

ഭഗവന്ത് മാൻ സര്‍ക്കാര്‍ കർഷകരെ അറസ്റ്റ് ചെയ്യുന്നത് നിർത്തണമെന്നും, ബിജെപിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടി പ്രവർത്തിക്കുന്നതിന് വലിയ വില നൽകേണ്ടിവരും എന്നും സമരക്കാരുടെ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  

farmers protest hariyana