2024 ആഗോള പട്ടിണി സൂചികയില്‍ 127 രാജ്യങ്ങളില്‍ 105-ാം സ്ഥാനത്ത് ഇന്ത്യ. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയ്ക്കൊപ്പം പട്ടിണിയുടെ തോത് കണക്കിലെടുത്താണ് 'ഗുരുതരമായ' ' വിഭാഗത്തില്‍ 42 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നത്.
2047-ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്ന അവകാശവാദങ്ങള്‍ക്കിടെയാണ് രാജ്യത്തെ പട്ടിണി സൂചിക ഗൗരവമുള്ളതാണെന്നു കണക്കുകള്‍ പറയുന്നത്. ഐറിഷ് മനുഷ്യവകാശ സംഘടനയായ കണ്‍സെന്‍ വേള്‍ഡ് വൈല്‍ഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹാംഗര്‍ ഹില്‍ഫും ചേര്‍ന്നാണ് പട്ടിക പുറത്തു വിട്ടത്.
കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനത്തിലധികം വളര്‍ച്ച മുരടിച്ചവരാണെന്നും അഞ്ചില്‍ താഴെയുള്ള 18.7 ശതമാനം കുട്ടികള്‍ക്ക് പൊക്കത്തിന് ആനുപാതികമായ തൂക്കമില്ലെന്നും പറയുന്നു. അഞ്ചു വയസിനു താഴെയുള്ള കുട്ടികളില്‍ 2.9 ശതമാനവും മരിക്കുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ജനസംഖ്യയുടെ 13.7 ശതമാനത്തിലധികം പേര്‍ പോഷകാഹാരക്കുറവുള്ളവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ, ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ പോലും പട്ടിണി സൂചകയില്‍ 'മിതമായ' വിഭാഗത്തിലാണ് അവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാം സ്ഥാനത്തായിരുന്നു. മെച്ചപ്പെട്ട ജിഎച്ച്‌ഐ സ്‌കോര്‍ കുട്ടികളുടെ മരണനിരക്ക് അല്‍പ്പം കുറഞ്ഞതും പോഷകാഹാരക്കുറവിന്റെ വ്യാപനത്തിലെ കുറവുമാണ് പുതിയ ഡാറ്റ അനുസരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.