എക്സിറ്റ് പോൾ ഫലം: കേരളം യുഡിഎഫിനൊപ്പം, തൃശൂരിൽ ബിജെപി സീറ്റ് നേടും

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യം വിധിയെഴുതുമ്പോൾ ഫലങ്ങൾക്ക് മുന്നോടിയായുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നു.

author-image
Vishnupriya
Updated On
New Update
wz

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യം വിധിയെഴുതുമ്പോൾ ഫലങ്ങൾക്ക് മുന്നോടിയായുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നു. ടൈംസ് നൗ പ്രകാരം കേരളത്തിൽ ഇന്ത്യ മുന്നണിക്ക് 14–15 സീറ്റുകൾ, ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം.

ന്യൂസ് 18 തമിഴ്നാട് പ്ലസ് പുതുച്ചേരി എക്സിറ്റ് പോൾ പ്രകാരം ഇന്ത്യ മുന്നണിക്ക് 39 സീറ്റുകൾ , ബിജെപിക്ക് 1 മുതൽ 3 വരെ സീറ്റുകൾ കോൺഗ്രസിന് 8–11 വരെ സീറ്റുകൾ. ഇന്ത്യാ ടുഡേ – ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ‌ സർവേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.

കേരളത്തിലെ ഫലം സംബന്ധിച്ച് എക്‌സിറ്റ് പോൾടൈംസ് നൗ – ഇടിജിയുഡിഎഫ് – 14–15എൽഡിഎഫ് – 4എൻ‌ഡിഎ – 1എബിപി– സി വോട്ടർയുഡിഎഫ് – 17 –19എൽഡിഎഫ് – 0എൻ‌ഡിഎ – 1–3 എന്നിങ്ങനെയാണ് വിജയ സാധ്യത എന്നാണ് പ്രവചനം.

exit poll 2024 loksabha elections