ന്യൂഡൽഹി: മൂന്നാം തവണയും എൻഡിഎ അധികാരത്തിലെത്തുമെന്ന് സൂചന നൽകി 2024 ലോക്സഭാ എക്സിറ്റ് പോൾ ഫലങ്ങൾ. ഇതുവരെ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ അവലോകനം ചെയ്യുമ്പോൾ എൻഡിഎ ഇത്തവണ 350 ൽ അധികം സീറ്റുകളോളം നേടുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യ മുന്നണി 150 സീറ്റുകൾ നേടുമെന്നും കണക്കുകൾ പറയുന്നു . ഇത്തവണ നാനൂറുസീറ്റുകൾ നേടുമെന്ന അവകാശവാദത്തോടെയാണ് ഇത്തവണ മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്.
ന്യൂസ് ഇന്ത്യ – ഡി ഡൈനാമിക്സ് : എൻഡിഎ 371, ഇന്ത്യ മുന്നണി 125ജൻകി ബാത് : എൻഡിഎ 362–392 വരെ, ഇന്ത്യ – 141–161റിപ്പബ്ലിക് ഭാരത്– പി മാർക്ക് : എൻഡിഎ 359 – ഇന്ത്യ 154റിപ്പബ്ലിക് ഭാരത് – മാട്രീസ് – 353 –368എൻഡിടിവി : എൻഡിഎ 365 – ഇന്ത്യ142 എന്നിങ്ങനെയാണ് പ്രവചനങ്ങൾ.