ന്യുഡൽഹി: ജമ്മു കശ്മീരിൽ ഭീകരരുമായുളള ഏറ്റുമുട്ടലിൽ ആർമി ക്യാപ്റ്റന് വീരമൃത്യൂ. കശ്മീരിലെ ദോഡ ജില്ലയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ക്യാപ്റ്റൻ ദീപക് സിങ്ങാണ് വീരമൃത്യു വരിച്ചത്.
ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വീരമൃത്യ വരിച്ചത്. നാലംഗ ഭീകരസംഘമാണ് സൈന്യത്തിന് നേരെ വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ. ഒരു പ്രദേശവാസിക്കും പരിക്കേറ്റു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിർമ്മിത M4 റൈഫിൾ ഉൾപ്പടെ നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തു.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരു ദിവസം മുമ്പാണ് ജമ്മു മേഖലയിൽ ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.