ഇലോണ്‍ മസ്‌കിൻറെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു; ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമെന്ന് സൂചന

സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്.

author-image
Rajesh T L
Updated On
New Update
elon musk

ഫയൽ ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ഇന്ത്യാ സന്ദര്‍ശനവും ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് നീട്ടിവെച്ചു. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് സന്ദര്‍ശനം നീട്ടിവെക്കുന്നതെന്നാണ് മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത് ഈ വര്‍ഷാവസാനം സന്ദര്‍ശനം പുനഃക്രമീകരിക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ 21,22 തീയതികളിലായിരുന്നു മസ്‌ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന്‌ അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയിട്ടിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചക്കായി കാത്തിരിക്കുകയാണെന്നാണ് ഏപ്രില്‍ പത്തിന് മസ്‌ക് എക്‌സിലൂടെ കുറിച്ചത്.

ഇന്ത്യയില്‍ ടെസ്‌ല 2-3 ബില്യണ്‍ ഡോളറിൻറെ നിക്ഷേപം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെസ്‌ലയുടെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനവും സന്ദര്‍ശനത്തില്‍ പ്രഖ്യാപിക്കാനിരുന്നതാണ്.

tesla elon-musk narendra modi