വോട്ടിങ് യന്ത്രം സൂക്ഷിക്കുന്ന  റൂമുകൾ തുറന്നു; ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം

ഇത്തവണ സ്‌ട്രോംഗ് റൂമുകൾ രാവിലെ 5.30 ന് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ രാവിലെ ഏഴിനായിരുന്നു സ്‌ട്രോംഗ് റൂമുകൾ തുറന്നിരുന്നത്. ഇക്കുറി അത് ഒന്നര മണിക്കൂർ മുന്നേയാക്കി.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കും. പുലർച്ചെ നാലിന് ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. 8.30ന് ആദ്യ ഫല സൂചനകൾ പുറത്തുവരും.

ഇത്തവണ സ്‌ട്രോംഗ് റൂമുകൾ രാവിലെ 5.30 ന് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ രാവിലെ ഏഴിനായിരുന്നു സ്‌ട്രോംഗ് റൂമുകൾ തുറന്നിരുന്നത്. ഇക്കുറി അത് ഒന്നര മണിക്കൂർ മുന്നേയാക്കി.

റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, സ്ഥാനാർഥികൾ അല്ലെങ്കിൽ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പു കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറക്കുക. ആദ്യം എണ്ണുക തപാൽ വോട്ടുകളായിരിക്കും. ഇതിനായി നാലു മേശകൾ ഒരുക്കിയിട്ടുണ്ട്. തുടർന്നാകും വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക.

loksabha elections election result