ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

അതേസമയം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു

author-image
anumol ps
New Update
heli

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഹെലികോപ്റ്റര്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചു. ബിഹാറിലെ സമസ്തിപൂരില്‍ വച്ചായിരുന്നു പരിശോധന. അതേസമയം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

കോണ്‍ഗ്രസ് ബിഹാര്‍ യൂണിറ്റിന്റെ വക്താവ് രാജേഷ് റാത്തോഡ് തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ ഹെലികോപ്റ്ററുകളില്‍ പരിശോധന നടത്തുന്നത് പതിവാണോയെന്നും എന്‍ഡിയുടെ എത്ര മുതിര്‍ന്ന നേതാക്കളെ ഇത്തരത്തില്‍ പരിശോധിച്ചിട്ടുണ്ടെന്നു വ്യക്തമാക്കണമെന്നും റാത്തോഡ് പറഞ്ഞു. ബിഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നേരിട്ട് ഹെലികോപ്റ്റര്‍ പരിശോധിക്കുന്നതിന്റെ വിഡിയോ റാത്തോഡ് എക്‌സില്‍ പങ്കുവച്ചിരുന്നു. 

തിരഞ്ഞെടുപ്പ് കമ്മിഷന്‍ എല്ലാ രേഖകളും പരസ്യമാക്കേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ പ്രതിപക്ഷ നേതാക്കളെ തടയാന്‍ ലക്ഷ്യമിടുന്നതായി ഇത്തരം നടപടികള്‍ വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ പരിശോധന നടത്തിയിട്ടുള്ള എല്ലാ നേതാക്കളുടെയും വിഡിയോ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്കു മുന്‍പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധന നടത്തിയിരുന്നു. 

 

 

election commission mallikarjun kharge helicopter