താമര തണ്ടൊടിച്ച നാല് സംസ്ഥാനങ്ങള്‍

ബി.ജെ.പിയുടെ മാതൃപ്രസ്ഥാനമായ ആര്‍.എസ്.എസ് 2025ല്‍ നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ അവസരത്തില്‍ ഉറപ്പുള്ള സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയാതെ പോകുന്നത് രാഷ്ട്രീയമായി മാത്രമല്ല ആശയപരമായും കടുത്ത തിരിച്ചടിയാണ്.

author-image
Sruthi
New Update
BJP

bjp

Listen to this article
0.75x 1x 1.5x
00:00 / 00:00

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി മൂന്നാം വട്ടവും ഭരിക്കാമെന്ന ബി.ജെ.പി കണക്കുകൂട്ടല്‍ പിഴച്ചത് നാല് സംസ്ഥാനങ്ങളില്‍. രാഷ്ട്രീയ മലക്കംമറിച്ചില്‍ നടന്ന മഹാരാഷ്ട്ര, പാര്‍ട്ടിയിലെ പടലപ്പിണക്കം പരിധിവിട്ട രാജസ്ഥാന്‍, അമിത ആത്മവിശ്വാസം ചതിച്ച ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവയാണവ
പൗരത്വപ്രശ്‌നം, ഏക സിവില്‍കോഡ് തുടങ്ങിയ കടുത്ത നിലപാടുകളും പാര്‍ട്ടിക്ക് ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. പൗരത്വപ്രശ്‌നം ബംഗാളില്‍ ബി.ജെ.പിയെ സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അതുണ്ടായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 42ല്‍ 18സീറ്റും പിടിച്ച ബംഗാളില്‍ പത്തു സീറ്റുകളിലേക്ക് ചുരുങ്ങേണ്ടിവന്നു.48ല്‍ 41ഉം കഴിഞ്ഞ തവണ കിട്ടിയ സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ശിവസേനയെ പിണക്കി രണ്ടാക്കിച്ചത് പ്രതികൂലമായി ബാധിച്ചെന്ന് വേണം വിലയിരുത്താല്‍. ഇത്തവണ കേവലം 18 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവന്നു.മുന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയെ തഴഞ്ഞ രാജസ്ഥാനില്‍ പാര്‍ട്ടി കടുത്ത ഗ്രൂപ്പുവഴക്കാണ് നേരിടുന്നത്. 2019ല്‍ 25ല്‍ 25ഉം നേടിയ ബി.ജെ.പിക്ക് ഇത്തവണ കിട്ടിയത് 14 സീറ്റുകള്‍ മാത്രം.ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ഭരണനേട്ടവും രാമക്ഷേത്രവും നല്‍കിയ അമിത ആത്മവിശ്വാസം വിനയായി. 80 സീറ്റില്‍ ആകെ കിട്ടിയത് 33. ഇവിടെ സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് ബി.ജെ.പിയെ നേരിടാനുള്ള കോണ്‍ഗ്രസ് തന്ത്രം ഇന്ത്യ മുന്നണിക്ക് ഗുണം ചെയ്തു. ബി.ജെ.പി വിരുദ്ധ വോട്ടിന്റെ ഏകീകരണം ഇതോടെയുണ്ടായി.ബി.ജെ.പിയുടെ മാതൃപ്രസ്ഥാനമായ ആര്‍.എസ്.എസ് 2025ല്‍ നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ അവസരത്തില്‍ ഉറപ്പുള്ള സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയാതെ പോകുന്നത് രാഷ്ട്രീയമായി മാത്രമല്ല ആശയപരമായും കടുത്ത തിരിച്ചടിയാണ്.

 

Loksabha elections2024