ജമ്മു: സിബിഐക്ക് മുകളിലല്ല ഇഡിയെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് എതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സിബിഐയുടെ തീരുമാനങ്ങള്‍ മാനിക്കാന്‍ ഇഡിക്ക് ബാധ്യതയുണ്ട. സിബിഐയുമായി വിരുദ്ധ നിലപാട് ഉണ്ടാകരുത്. സൗഹാര്‍ദ്ദത്തില്‍ മുന്നോട്ട് പോകണം. കള്ളപ്പണം വഴി സമ്പത്തുണ്ടാക്കി എന്ന അനുമാനത്തില്‍ ഇഡിക്ക് കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
അതേ സമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടറായി രാഹുല്‍ നവീനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിലവില്‍ ആക്ടിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന നവീന്റെ നിയമനം. 1993 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫിസറാണ് നവീന്‍. കേന്ദ്ര സര്‍ക്കാറില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള പദവിയാണ് ഇ ഡി ഡയറക്ടര്‍ക്കുള്ളത്.
2019 നവംബറിലാണ് സ്‌പെഷ്യല്‍ ഡയറക്ടറായി 57കാരനായ നവീന്‍ ഇ ഡിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ആക്ടിങ് ഡയറക്ടറുടെ ചുമതല ഏറ്റെടുക്കുന്നത്. സഞ്ജയ് കുമാര്‍ സിങിന് തുടര്‍ച്ചയായി ഡയറക്ടര്‍ പദവി നീട്ടിക്കൊടുത്തത് സുപ്രിം കോടതി ചോദ്യം ചെയ്തതോടെയാണ് അദ്ദേഹത്തെ മാറ്റി നവീനെ ആക്ടിങ് ഡയറക്ടറാക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരെ ഇഡി അറസ്റ്റ് ചെയ്യുന്നത് നവീന്‍ ആക്ടിങ് ഡയറക്ടര്‍ പദവി വഹിക്കുന്ന സമയത്തായിരുന്നു.
സിബിഐക്ക് മുകളിലല്ല ഇ.ഡിയെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി
സിബിഐയുടെ തീരുമാനങ്ങള്‍ മാനിക്കാന്‍ ഇഡിക്ക് ബാധ്യതയുണ്ട. സിബിഐയുമായി വിരുദ്ധ നിലപാട് ഉണ്ടാകരുത്. സൗഹാര്‍ദ്ദത്തില്‍ മുന്നോട്ട് പോകണം. കള്ളപ്പണം വഴി സമ്പത്തുണ്ടാക്കി എന്ന അനുമാനത്തില്‍ ഇഡിക്ക് കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
New Update
00:00
/ 00:00