ഡൽഹി മദ്യനയ അഴിമതിക്കേസിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ച് ഇ.ഡി: എഎപിയെയും പ്രതി ചേർത്തു

ഇതുവരെ 18 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം ചെയ്തുള്ള കേജ്‍രിവാളിന്റെ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.

author-image
Vishnupriya
New Update
Aravind Kejriwal

അരവിന്ദ് കേജ്‍രിവാൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്. ഇതുവരെ 18 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം ചെയ്തുള്ള കേജ്‍രിവാളിന്റെ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.

മദ്യനയ അഴിമതി കേസിൽ മുഖ്യസൂത്രധാരൻ കേജ്‍രിവാളാണെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസമാണ് അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം.

delhi liquer scam case aravind kejriwal news