വഖഫ് ബോര്‍ഡ് ക്രമക്കേട്; എഎപി എംഎല്‍എയെ അറസ്റ്റ് ചെയ്തു

എഎപി എംഎല്‍എ അമാനത്തുള്ള ഖാനെയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍കൂടിയായ അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു അറസ്റ്റ്.

author-image
anumol ps
New Update
amanathulla khan

അമാനത്തുള്ള ഖാന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. എഎപി എംഎല്‍എ അമാനത്തുള്ള ഖാനെയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍കൂടിയായ അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. വഖഫ് ബോര്‍ഡിലെ നിയമനത്തിലും സ്വത്തുക്കള്‍ പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലുമാണ് അറസ്റ്റ് നടന്നത്. 

പരിശോധനയെന്ന വ്യാജേന തന്നെ അറസ്റ്റുചെയ്യാനാണ് ഇ.ഡി. വന്നതെന്ന് അമാനത്തുള്ള ഖാന്‍ ആരോപിച്ചിരുന്നു. നാലുദിവസം മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞ കാന്‍സര്‍ ബാധിതയായ ഭാര്യാമാതാവിനെ പോലും പരിഗണിക്കാതെയാണ് പരിശോധന. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ ഉപദ്രവിക്കുന്നു, വ്യാജകേസുകള്‍ ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പത്തോളം തവണ നോട്ടീസ് അയച്ചിരുന്നതായും അമാനത്തുള്ള ഹാജരായില്ലെന്നും ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ഡല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ അമാനത്തുള്ള ഖാനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. കേസില്‍ ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് 2022 സെപ്റ്റംബറില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു. പിന്നാലെ സി.ബി.ഐ. കേസെടുത്തു. ഇതില്‍ സ്വമേധയാ കേസ് എടുത്താണ് ഇ.ഡി. അന്വേഷണം നടത്തുന്നത്.

mla Amanatullah Khan aap