അറബിക്കടലിൽ ഭൂചലനം;റിക്ടർ സ്‌കെയിലിൽ 4.5  തീവ്രത, സുനാമി  സാധ്യതയില്ലയില്ലെന്ന് വിദ​ഗ്ദർ

മാലിദ്വീപിൻറെയും ലക്ഷദ്വീപിൻറെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം.ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജൻസികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

author-image
Greeshma Rakesh
Updated On
New Update
earthquoke

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: അറബിക്കടലിൽ ഭൂചലനം. ഇന്ത്യൻ സമയം രാത്രി 8:56 ഓടെ ഭൂചലനമുണ്ടായതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രതയാണ്  രേഖപ്പെടുത്തിയത്.മാലിദ്വീപിൻറെയും ലക്ഷദ്വീപിൻറെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം.ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജൻസികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം മാലദ്വീപിൽ നിന്നും 216 കി.മി അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ പറയുന്നു.മാലിദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ സുനാമിക്ക് സാധ്യതയുള്ള തലത്തിലുള്ള തീവ്രതയില്ലെന്നാണ് സ്വകാര്യ നിരീക്ഷണ കേന്ദ്രം മെറ്റ്ബീറ്റ് വെതർ അറിയിക്കുന്നത്.

 

 

earthquake arabian sea