ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം

ആദ്യത്തെ ഭൂമിചലനത്തിന്റെ തീവ്രത 4.9 ആണ് രേഖപ്പെടുത്തിയത്. രണ്ടാമത്തേതില്‍ 4.8 തീവ്രതയും രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് വിവരം.

author-image
Athira Kalarikkal
New Update
jammu kashmir

Representative Image

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ രണ്ടു തവണയായി നേരിയ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിലെ ബാരമുള്ള മേഖലയിലാണ് ഇന്ന് രാവിലെ 6.45നും 6.52നും ഇടയില്‍ ഭൂചലനമുണ്ടായത്. ആദ്യത്തെ ഭൂമിചലനത്തിന്റെ തീവ്രത 4.9 ആണ് രേഖപ്പെടുത്തിയത്. രണ്ടാമത്തേതില്‍ 4.8 തീവ്രതയും രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് വിവരം. നേരിയ ഭൂചലനമാണെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

 

earthquake jammu kashmir