ലാണ് ഭോപ്പാലിനടുത്തുള്ള ബഗ്രോഡ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ലഹരിമരുന്നുകളും അസംസ്‌കൃത വസ്തുക്കളും കണ്ടെത്തിയത്.
2,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു ഷെഡിനുള്ളിലാണ് മയക്കുമരുന്ന് നിര്‍മാണം നടന്നുകൊണ്ടിരുന്നത്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ ഗുജറാത്ത് ഭീകര വിരുദ്ധ സേനക്കും ഡല്‍ഹി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്കും അഭിനന്ദനങ്ങള്‍ എന്നുപറഞ്ഞുകൊണ്ട് ഗുജറാത്ത് മന്ത്രി ഹര്‍ഷ് സാംഘവിയാണ് എക്‌സിലൂടെ മയക്കുമരുന്ന് വേട്ടയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.