ആൻ്റി ടാങ്ക് ഗൈഡഡ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ശത്രു ടാങ്കുകളെയും കവചിത വാഹനങ്ങളെയും തകർക്കുന്നതിന് ശേഷിയുള്ള എംപി- എടിജിഎം തോളിൽവെച്ച് വിക്ഷേപിക്കുന്ന മിസൈൽ സംവിധാനമാണ്. ഇത് രാത്രിയും പകലും ഒരുപോലെ ഉപയോ​ഗിക്കാൻ സാധിക്കും.

author-image
Vishnupriya
New Update
di
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഇന്ത്യൻ നിർമിത മാൻ-പോർട്ടബിൾ ആൻ്റി ടാങ്ക് ഗൈഡഡ് മിസൈൽ (എംപി- എടിജിഎം) വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ). രാജസ്ഥാനിലെ ജയ്‌സാൽമീർ ഫീൽഡ് ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്.

ശത്രു ടാങ്കുകളെയും കവചിത വാഹനങ്ങളെയും തകർക്കുന്നതിന് ശേഷിയുള്ള എംപി- എടിജിഎം തോളിൽവെച്ച് വിക്ഷേപിക്കുന്ന മിസൈൽ സംവിധാനമാണ്. ഇത് രാത്രിയും പകലും ഒരുപോലെ ഉപയോ​ഗിക്കാൻ സാധിക്കും.

130 സെൻ്റീമീറ്റർ നീളവും 12 സെൻ്റീമീറ്റർ വ്യാസവുമുള്ള മിസൈലിന് ഭാരം കുറവാണ്. ഉയർന്ന സ്ഫോടകശേഷിയുള്ളതാണ് ഇത്. ലോഞ്ചറുകൾ, ഫയർ കൺട്രോൾ യൂണിറ്റ്, ടാർഗെറ്റ് അക്വിസിഷൻ ഉപകരണം എന്നിവ ഉൾകൊള്ളുന്നു. മിസൈൽ കുറഞ്ഞത് 200 മുതൽ 300 മീറ്റർ വരെയും പരമാവധി നാല് കിലോമീറ്റർ വരെയുമുള്ള ദൂരപരിധിയിൽ പ്രവർത്തിപ്പിക്കാൻ കഴിയും.

missile defense research and development organization