ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി ജോലിയില്‍ പ്രവേശിക്കണം: സുപ്രീം കോടതി

നാളെ വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജോലിയിലേക്ക് മടങ്ങണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇല്ലെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

author-image
Prana
New Update
SUPREME COURT ON KOLKATA MURDER CASER
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ സേവനത്തിലേക്ക് മടങ്ങണമെന്ന് സുപ്രീം കോടതി. നാളെ വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജോലിയിലേക്ക് മടങ്ങണമെന്നാണ് കോടതിയുടെ നിര്‍ദേശം. പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുത്. ഇല്ലെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, വിശ്രമമുറികള്‍ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 23ഓളം രോഗികള്‍ മരിച്ചെന്ന് സീനിയര്‍ അഡ്വക്കേറ്റ് കപില്‍ സിബലിന്റെ വാദത്തെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
സംസ്ഥാനത്തുടനീളമുള്ള മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ 28 ദിവസമാണ് ജോലിയില്‍ നിന്ന് വിട്ടുനിന്നത് എന്ന് വാദത്തിനിടെ ജീഫ് ജസ്റ്റിസ് ഉന്നയിച്ചു. ഇത് സംസ്ഥാനത്തെ ആരോഗ്യ മേഖലിയില്‍ കാര്യമായ തടസ്സങ്ങള്‍ ഉണ്ടാക്കിയതായി ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

 

Supreme Court doctors protest kolkata doctors rape murder