10 ദിവസം നീണ്ട് ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം; ചർച്ചയ്ക്ക് ക്ഷണിച്ച് മമതാ സർക്കാർ

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരമിരിക്കുമെന്ന നിലപാടാണ് ഡോക്ടർ സ്വീകരിച്ചിരിക്കുന്നത്.

author-image
anumol ps
Updated On
New Update
doctors protest

 

കൊൽക്കത്ത: ബം​ഗാളിലെ ആർജി കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്കു കടന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരമിരിക്കുമെന്ന നിലപാടാണ് ഡോക്ടർ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ആരോഗ്യനില മോശമാകുന്ന ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. കൊൽക്കത്തയിലും സിലിഗുരി നഗരത്തിലുമാണ് സമരം. 

ചൊവ്വാഴ്ച നടത്താനിരിക്കുന്ന പ്രതിഷേധം പിൻവലിക്കണമെന്ന് ഡോക്ടർമാരോട് ചീഫ് സെക്രട്ടറി മനോജ് പന്ത് ആവശ്യപ്പെട്ടു. സർക്കാരിന്റെ നേതൃത്വത്തിലുള്ള ദുർഗാ പൂജ കാർണിവലും അന്നുതന്നെയാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാർ ഡോക്ടർമാരെ ക്ഷണിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട പിജി വിദ്യാർഥിനിക്കു നീതി ലഭ്യമാക്കണം, ആരോഗ്യ സെക്രട്ടറി എൻ.എസ്. നിഗത്തെ അടിയന്തരമായി മാറ്റണം, ജോലി സ്ഥലത്തെ സുരക്ഷയും മറ്റു നടപടികളും ഉറപ്പാക്കണം തുടങ്ങിയവയാണ് ഡോക്ടർമാരുടെ ആവശ്യം. മുമ്പ് ഡോകടർമാരുമായി നടത്തിയ ചർച്ചകൾ പരാ‍ജയപ്പെട്ടിരുന്നു. 

Rape Case protest Kolkata doctor murder