ബലാത്സംഗത്തിനിരയായി ഡോക്ടറുടെ മരണം: തൂക്കുശിക്ഷ നല്‍കുമെന്ന് മമത

കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയതായും പ്രതികളായവരെ ആവശ്യമെങ്കില്‍ തൂക്കിലേറ്റുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

author-image
Prana
New Update
police
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയതായും പ്രതികളായവരെ ആവശ്യമെങ്കില്‍ തൂക്കിലേറ്റുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പി.ജി ട്രെയിനി ഡോക്ടറാണ് കൊല്ലപ്പെട്ടത്. കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മമത പറഞ്ഞു.ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ഇരയുടെ കുടുംബവുമായി സംസാരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക് ഉത്തരവാദിത്വമുള്ള പോലെ, ആശുപത്രി സൂപ്രണ്ടിനും ഉത്തരവാദിത്വമുണ്ട്. ഏതെങ്കിലും ഭാഗത്ത് അനാസ്ഥയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കും. തങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ അന്വേഷണത്തിന് മറ്റ് ഏജന്‍സികളെ സമീപിക്കുന്നതില്‍ വിരോധമില്ലെന്നും സമഗ്രമായ അന്വേഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മമത വ്യക്തമാക്കി.

 

 

rape mamata banarjee