മുലപ്പാൽ വിൽക്കരുത്; എഫ്എസ്എസ്എഐ

2006ലെ എഫ്എസ്എസ് ആക്ട് പ്രകാരം മുലപ്പാൽ സംസ്‌കരിക്കാനോ വിൽക്കാനോ അനുമതി നൽകിയിട്ടില്ലെന്ന് ഭക്ഷ്യ നിയന്ത്രണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഈ നിർദ്ദേശത്തിൻ്റെ ഏതെങ്കിലും ലംഘനം ശ്രദ്ധയിൽപെട്ടാൽ എഫ്എസ്എസ് ആക്ട് പ്രകാരം ബിസിനസ്സ് ഓപ്പറേറ്റർമാർക്കെതിരെ നടപടി സ്വീകരിക്കും.

author-image
Anagha Rajeev
Updated On
New Update
GHHHHHHHHHF
Listen to this article
0.75x 1x 1.5x
00:00 / 00:00

രാജ്യത്തെ മുലപ്പാലിന്റെ അനധികൃത വിൽപന്നക്കെതിനെതിരെ മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും മുലപ്പാലിന്റെ വാണിജ്യവൽക്കരണം രാജ്യത്ത് അനുവദനീയമല്ലെന്നും വ്യവസായങ്ങൾ അവസാനിപ്പിക്കണമെന്നും അതോറിറ്റി അറിയിച്ചു.

2006ലെ എഫ്എസ്എസ് ആക്ട് പ്രകാരം മുലപ്പാൽ സംസ്‌കരിക്കാനോ വിൽക്കാനോ അനുമതി നൽകിയിട്ടില്ലെന്ന് ഭക്ഷ്യ നിയന്ത്രണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഈ നിർദ്ദേശത്തിൻ്റെ ഏതെങ്കിലും ലംഘനം ശ്രദ്ധയിൽപെട്ടാൽ എഫ്എസ്എസ് ആക്ട് പ്രകാരം ബിസിനസ്സ് ഓപ്പറേറ്റർമാർക്കെതിരെ നടപടി സ്വീകരിക്കും.

പാൽ വിൽക്കുന്ന ഇത്തരം യൂണിറ്റുകൾക്ക് അനുമതി നൽകരുതെന്നും ലൈസൻസ് അനുവദിക്കുന്ന അധികാരികളോട് എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു. മുലപ്പാൽ പാൽ സംസ്കരണത്തിലോ വിൽപനയിലോ ഉൾപ്പെട്ടിരിക്കുന്ന ഇത്തരം എഫ്ബിഒകൾക്ക് ലൈസൻസ്/ രജിസ്‌ട്രേഷൻ അനുവദിക്കുന്നില്ലെന്ന് സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അതോറിറ്റികൾ ഉറപ്പാക്കണം എന്നും നിർദേശമുണ്ട്. മേയ് 24ലെ പുറത്തിറക്കിയ ഉത്തരവിൽ മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും അതോറിറ്റി അറിയിച്ചു.

‌‌

fssai