ജോലിക്കാരിയെ പീഡിപ്പിച്ച കേസ്: വസ്ത്രത്തിൽ നിന്നും പ്രജ്വലിന്റെ ഡിഎൻഎ സാംപിൾ ലഭിച്ചു

ഫാം ഹൗസിൽ ജോലിക്കാരുടെ ഔട്ട്‌ഹൗസിലെ അലമാരയിൽ നിന്നു ലഭിച്ച വസ്ത്രങ്ങളാണ് ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയത്.

author-image
Vishnupriya
New Update
prajwal

ബെംഗളൂരു: ജനതാദൾ എസ് മുൻ എംപി പ്രജ്വൽ രേവണ്ണ പീഡിപ്പിച്ച വീട്ടുജോലിക്കാരിയുടെ വസ്ത്രത്തിൽനിന്ന് ഇയാളുടെ ഡിഎൻഎ സാംപിൾ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. ഹോളെനരസീപുരയിലെ ഫാംഹൗസിൽ പ്രജ്വൽ പീഡിപ്പിച്ച 48 വയസ്സുള്ള ജോലിക്കാരിയുടെ വസ്ത്രത്തിൽ നിന്നാണ് തെളിവു ലഭിച്ചത്. ഫാം ഹൗസിൽ ജോലിക്കാരുടെ ഔട്ട്‌ഹൗസിലെ അലമാരയിൽ നിന്നു ലഭിച്ച വസ്ത്രങ്ങളാണ് ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയത്.

പ്രജ്വലിന്റേതായി പുറത്തിറങ്ങിയ വിഡിയോകളിൽ വീട്ടുജോലിക്കാരിയുടെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇതുൾപ്പെടെ 4 പീഡനക്കേസുകളാണ് പ്രജ്വൽ നേരിടുന്നത്. മേയ് 31ന് എസ്ഐടി അറസ്റ്റ് ചെയ്ത പ്രജ്വൽ നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്.

Rape Case prajwal revanna