കർണാടക കോൺഗ്രസിൽ ഡികെ ശിവകുമാർ-സിദ്ധരാമയ്യ പക്ഷങ്ങൾ പരസ്യ പോരിലേക്ക്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റം ആവശ്യപ്പെട്ടാണ് ഡികെ ശിവകുമാർ പക്ഷം രംഗത്തെത്തിയിരിക്കുന്നത്. ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗ സിദ്ധരാമയ്യ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുന്നു.
മുൻ കോൺഗ്രസ് ഭരണകാലത്ത് സിദ്ധരാമയ്യ അഞ്ച് വർഷം മുഖ്യമന്ത്രിയായിരുന്നു. വീണ്ടും അധികാരത്തിലെത്തിയപ്പോൾ ഒന്നര വർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുന്നുണ്ട്. ഇനി ഭരണം മാറണമെന്നും ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്നുമാണ് ശിവഗംഗ പറയുന്നത്.
ഇതോടൊപ്പം പിന്നോക്ക-ദളിത് വിഭാഗങ്ങളിലെ മന്ത്രിമാർ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നതും കോൺഗ്രസിൽ പ്രതിസന്ധിയാകുന്നുണ്ട്. ഏഴ് മന്ത്രിമാർ ഈ ആവശ്യവുമായി ഹൈക്കമാന്റിനെ സമീപിച്ചിട്ടുണ്ട്.