സ്വത്തു കേസിൽ സിബിഐ എഫ്‌ഐആർ ചോദ്യം ചെയ്തുള്ള ഡികെ ശിവകുമാറിൻ്റെ ഹർജി തള്ളി

സിബിഐ എഫ്‌ഐആറിനെ ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ കർണാടക ഹൈക്കോടതി തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന്, ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും എസ് സി ശർമയും പറഞ്ഞു.

author-image
Anagha Rajeev
New Update
dk shivakumar
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ എഫ്‌ഐആർ ചോദ്യം ചെയ്തു കൊണ്ട് കർണാടക ഉപമുഖ്യമന്ത്രിഡികെ ശിവകുമാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സിബിഐ എഫ്‌ഐആറിനെ ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ കർണാടക ഹൈക്കോടതി തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന്, ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും എസ് സി ശർമയും പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ്, ഡികെ ശിവകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. അനധികൃത സ്വത്തു കേസിലെ അന്വേഷണം മൂന്നു മാസത്തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി സിബിഐയ്ക്കു നിർദേശം നൽകിയിരുന്നു.

2013ഉം 2018ഉം ഇടയിലുള്ള കാലയളവിൽ ശിവകുമാർ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐ എഫ്‌ഐആറിൽ പറയുന്നത്. ഈ കാലയളവിൽ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു ശിവകുമാർ.

dk sivakumar