കോണ്‍ഗ്രസിന് ഇപ്പോള്‍ പുതിയ രക്തം ആവശ്യമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.
കോണ്‍ഗ്രസ് കുടുംബം എന്ന പേരില്‍ ഒരു പുതിയ പരിപാടി ആരംഭിക്കുന്നു, അതില്‍ എല്ലാ ബൂത്തുകളില്‍ നിന്നും അമ്പത് കുടുംബങ്ങളെ അംഗങ്ങളാക്കാനുള്ള ചുമതല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയതായും അദ്ദേഹം അറിയിച്ചു.പാര്‍ട്ടിയെ കേഡര്‍ അധിഷ്ഠിതമാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഇതിനായി സംസ്ഥാനത്ത് പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെ കര്‍ണാടക കോണ്‍ഗ്രസിന്റെ എല്ലാ ബ്ലോക്ക് യൂണിറ്റുകളും പിരിച്ചുവിടാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ എല്ലാ ബ്ലോക്കുകളിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്നും ശിവകുമാര്‍ പറഞ്ഞു.