കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമപ്രവർത്തകർക്ക് വിലക്ക്

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു . പി.പി.ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഒരു മാസം തികയുന്ന ദിവസത്തിലാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

author-image
Vishnupriya
New Update
fdgug

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു . പി.പി.ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഒരു മാസം തികയുന്ന ദിവസത്തിലാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ.രത്നകുമാരിയാണു സിപിഎമ്മിന്റെ പുതിയ സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തിൽ പുതിയ പ്രസി‍ഡന്റ് അധികാരമേൽക്കും.

 തുൾസി യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും. ട്രംപിന്റെ വിശ്വസ്ത അനുയായി
അതേസമയം, തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് ജില്ലാ കലക്ടർ വിലക്കേർപ്പെടുത്തി. മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചില്ല . വരണാധികാരി കൂടിയായ കല്കടർ അരുൺ കെ.വിജയന്റെ രേഖാമൂലമുള്ള നിർദേശപ്രകാരമാണ് വിലക്കെന്ന് പൊലീസ് പറഞ്ഞു. എഡിഎം ജീവനൊടുക്കിയ കേസിലെ പ്രധാന സാക്ഷി കൂടിയാണ് കലക്ടർ അരുൺ കെ.വിജയൻ. 

എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഒരു മാസം തികയുമ്പോഴാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കുന്നത്. പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീൻ ബാബുവിന് സഹപ്രവർത്തകർ ഒക്ടോബർ 14ന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പി.പി.ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയിൽ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തിൽ അദ്ദേഹം അടുത്ത ദിവസം ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

kannur election