ഓസ്ട്രേലിയയില്‍ ചാരവൃത്തി; രണ്ട് ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു

പ്രതിരോധ പദ്ധതികളെയും വിമാനത്താവള സുരക്ഷയെയും കുറിച്ചുള്ള രഹസ്യങ്ങളും വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടതിന് ശേഷമാണ് പുറത്താക്കല്‍

author-image
Sruthi
New Update
Disquiet in Delhi over US, Aussie reports on ‘Indian spy operations’

Disquiet in Delhi over US Aussie reports on Indian spy operations

Listen to this article
0.75x 1x 1.5x
00:00 / 00:00

                      

ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ വിദേശത്ത് ചാരപ്രവര്‍ത്തി പ്രോത്സാഹിപ്പിക്കുന്നുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. എന്നാല്‍ ഓസ്ട്രേലിയയും ഇന്ത്യയും റിപ്പോര്‍ട്ടിന്‍ മേല്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയില്‍ നയതന്ത്ര ബന്ധങ്ങളില്‍ ആശങ്ക പടര്‍ത്തുന്നതായി ഇന്ത്യന്‍ എക്‌സ്‌പ്രെസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച, ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (എബിസി) റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം , ' ഇന്ത്യന്‍ ചാരന്മാരെ ഓസ്ട്രേലിയയില്‍ നിന്ന്പുറത്താക്കിയിരുന്നു.തന്ത്രപ്രധാനമായ പ്രതിരോധ പദ്ധതികളെയും വിമാനത്താവള സുരക്ഷയെയും കുറിച്ചുള്ള രഹസ്യങ്ങളും ഓസ്ട്രേലിയയുടെ വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടതിന് ശേഷമാണ് പുറത്താക്കല്‍. ഓസ്ട്രേലിയന്‍, സിഡ്നി മോണിംഗ് ഹെറാള്‍ഡ് എന്നിവ രണ്ട് ഇന്ത്യക്കാരോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Disquiet in Delhi over US Aussie reports on Indian spy operations

Indian spy operations