'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് 120.30 കോടി രൂപ നഷ്ടപ്പെട്ടതായി സര്‍ക്കാര്‍ സൈബര്‍ ്രൈകം ഡാറ്റയില്‍ നിന്ന് വ്യക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിക്കാട്ടിയിരുന്നു.ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ മുഖേന കേന്ദ്ര തലത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഡിജിറ്റല്‍ അറസ്റ്റുകള്‍ ഡിജിറ്റല്‍ തട്ടിപ്പിന്റെ ഒരു പ്രബലമായ രീതിയായി മാറിയിരിക്കുന്നതായി കാണാന്‍ സാധിക്കും. ഈ തട്ടിപ്പുകള്‍ നടത്തുന്നവരില്‍ പലരും തുടര്‍ച്ചയായി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, ലാവോസ്, കബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകള്‍ മാത്രം നിരീക്ഷിച്ചാല്‍ തട്ടിപ്പിന്റെ ആക്കം ചെറുതല്ലെന്ന് മനസിലാക്കാം. ഇന്ത്യന്‍ സൈബര്‍ ്രൈകം കോര്‍ഡിനേഷന്‍ സെന്റര്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത സൈബര്‍ തട്ടിപ്പുകളില്‍ 46% ഇരകളില്‍ നിന്ന് മൊത്തം 1,776 കോടി രൂപ നഷ്ടപ്പെട്ടതായി രേഖപ്പെടുത്തുന്നു. ഏറ്റവും കൂടുതല്‍ പണ തട്ടിപ്പ് നടന്നിട്ടുള്ളതായി കണക്കാക്കുന്നത് മ്യാന്‍മര്‍, ലാവോസ്, കംബോഡിയ രാജ്യങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തി.നാഷണല്‍ സൈബര്‍ ്രൈകം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ (എന്‍സിആര്‍പി) ഡാറ്റ കാണിക്കുന്നത് ഈ വര്‍ഷം ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെ 7.4 ലക്ഷം പരാതികള്‍ ലഭിച്ചിരിക്കുന്നതായാണ്. അതേസമയം 2023 ല്‍ ആകെ 15.56 ലക്ഷം പരാതികള്‍ ലഭിച്ചിരുന്നു. മൊത്തം 9.66 ലക്ഷം പരാതികള്‍ 2022 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഇതിനു മുമ്പത്തെ വര്‍ഷം 4.52 ലക്ഷം ആയിരുന്നു കണക്ക്.
ഡിജിറ്റല്‍ അറസ്റ്റ്: ഇന്ത്യക്കാര്‍ക്ക് നഷ്ടം 120.30 കോടി രൂപ
ഈ തട്ടിപ്പുകള്‍ നടത്തുന്നവരില്‍ പലരും തുടര്‍ച്ചയായി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, ലാവോസ്, കബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
New Update