നീറ്റ്പിജി 2024 പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യം തള്ളി

മറ്റന്നാള്‍ നടത്താനിരുന്ന നീറ്റ്പിജി 2024 പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

author-image
Prana
New Update
neet ug exam row
Listen to this article
0.75x 1x 1.5x
00:00 / 00:00

മറ്റന്നാള്‍ നടത്താനിരുന്ന നീറ്റ്പിജി 2024 പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിലെ പ്രശ്‌നങ്ങളും രണ്ട് ബാച്ചുകളുടെ മാര്‍ക്ക് സാധാരണ നിലയിലാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഹരജി അനുവദിച്ചാല്‍ രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളും നാല് ലക്ഷം രക്ഷിതാക്കളും ബുദ്ധിമുട്ടുമെന്ന് നിരീക്ഷിച്ച കോടതി, അഞ്ച് ഹരജിക്കാരുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ കരിയര്‍ അപകടത്തിലാക്കണോ? എന്നും ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്.നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) ആണ് പരീക്ഷ നടത്തുന്നത്. രാജ്യത്തുടനീളം 170 നഗരങ്ങളിലെ 416 പരീക്ഷാ കേന്ദ്രങ്ങളിലായി 2,28,542 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും.

NEET 2024 controversy NEET 2024 neet controversy