ഡൽഹി- വാരാണസി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന

അതെസമയം വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പരിശോധനയക്ക് ശേഷം വിമാനത്താവള അധികൃതർ അറിയിച്ചു. 

author-image
Greeshma Rakesh
Updated On
New Update
bomb threat

delhi varanasi indigo flight receives bomb threat

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി.ഇൻഡിഗോ 6E2211 വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഡൽഹി വിമാനത്താവളത്തിന് സന്ദേശം ലഭിച്ചിരുന്നു.ഇതിനെ തുടർന്നാണ് മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം വിമാനത്തിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയത്.അതെസമയം വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പരിശോധനയക്ക് ശേഷം വിമാനത്താവള അധികൃതർ അറിയിച്ചു. 

തിങ്കളാഴ്ച മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടൽ, ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കും ബോംബ് സന്ദേശം ലഭിച്ചിരുന്നു.രണ്ടിടത്തും നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞയാഴ്ച ഡൽഹി യൂണിവേഴ്സിറ്റിയിലെ ചില കോളേജുകൾക്കും ഇമെയിൽ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. മെയ് 23ന് ബംഗളൂരുവിലെ മൂന്ന് ആഡംബര ഹോട്ടലുകൾക്കും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു.



 

delhi indigo airlines bomb threat