ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കെജ്‌രിവാൾ പ്രഭാവമില്ലാതെ ഡൽഹി.ഏഴ് സീറ്റിലും എൻഡിഎ മുന്നേറുകയാണ്. ഇൻഡി സഖ്യത്തിന്റെ കനയ്യകുമാറിനെ പിന്നിലാക്കി നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബിജെപിയുടെ മനോജ് തിവാരി മുന്നേറുകയാണ്.
40,00-ത്തിലധികം വോട്ടുകളുടെ ലീഡാണ് തിവാരിക്കുള്ളത്.രാജ്യം ഉറ്റുനോക്കിയ മണ്ഡലമാണ് നോർത്ത് ഈസ്റ്റ് ഡൽഹി. മണ്ഡലത്തിലെ പത്തിൽ ഏഴ് നിയമസഭ സീറ്റുകളും ആംആദ്മിയ്‌ക്കാണ് മേൽക്കൈ എന്നിരിക്കെയാണ് ബിജെപിയുടെ മുന്നേറ്റം.
ഹാട്രിക് വിജയത്തിലേക്കാണ് മനോജ് തിവാരി നടന്നു കയറുന്നത്. കഴിഞ്ഞ പത്ത് വർഷമായി ആം ആദ്മി ഡൽഹിയിൽ അതിശക്തമായ രാഷ്‌ട്രീയ ശക്തിയാണെങ്കിലും മദ്യനയകുഭകോണവും അഴിമതിയും വോട്ടിൽ പ്രതിഫലിച്ചുവെന്ന് വ്യക്തം.
എൻഡിഎയുടെ ബാൻസുരി സ്വരാജ് ന്യൂഡൽഹിയിൽ 19,228 വോട്ടിന്റെ ഭൂപരിക്ഷത്തിൽ മുന്നേറുകയാണ്. ചാന്ദ്നി ചൗക്കിൽ പ്രവീൺ ഖണ്ഡേൽവാൾ, കിഴക്കൻ ഡൽഹിയിൽ ഹർഷ് മൽഹോത്ര, വടക്ക് കിഴക്കൻ ഡൽഹിയിൽ യോലിംഗ ചണ്ഡോലിയ, സൗത്ത് ഡൽഹിയിൽ രാംവീർ സിംഗ് ബധുരിയും മുന്നേറുന്നു.