ഡൽഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിൻ്റെ ചോദ്യം ചെയ്യൽ തുടരും

വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇഡി  ഞായറാഴ്ച കടക്കുമെന്നാണ് സൂചന.പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി കെജ്രിവാളിനെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം

author-image
Rajesh T L
Updated On
New Update
liquor policy scam

അരവിന്ദ് കെജ്രിവാൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇൻഫർമേഷൻ ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ തുടരുകയാണ്.വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇഡി  ഞായറാഴ്ച കടക്കുമെന്നാണ് സൂചന.പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി കെജ്രിവാളിനെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇഡി കസ്റ്റഡിയിൽ വിട്ട റൂസ് അവന്യൂ കോടതി നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും, അടിയന്തരമായി പരിഗണിക്കണമെന്ന കെജ്രിവാളിൻ്റെ ആവശ്യം കേടതി അംഗീകരിച്ചില്ല. ഹോളിക്ക് ശേഷം ബുധനാഴ്ച മാത്രമേ ഹൈക്കോടതി ഹർജി പരിഗണിക്കൂ. അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കെജ്രിവാളിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്ന പ്രചരണം ശക്തമാക്കാനാണ് ഇന്ത്യാ ഫ്രണ്ടിൻ്റെ തീരുമാനം.

 

 

arvind kejriwal enforcement dirctorate Liquor Policy Scam aap